വോഡഫോണ്‍-ഐഡിയ മികച്ച ശബ്ദനിലവാരം തരുന്ന മൊബൈല്‍ കമ്പനിയെന്ന് റിപ്പോർട്ട്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം, മികച്ച ശബ്ദനിലവാരം തരുന്ന മൊബൈല്‍ കമ്പനി വോഡഫോണ്‍-ഐഡിയ (വി ഐ) എന്ന് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിലെ കണക്കാണിത്. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവയേക്കാള്‍ ഉയര്‍ന്ന ശബ്ദ നിലവാരം 2020 ഡിസംബറില്‍ വോഡഫോണ്‍ ഐഡിയ നല്‍കിയതായാണ് റിപ്പോർട്ട്. ഇന്ത്യയിലെ ടെലികോം വരിക്കാര്‍ക്കു ഫീഡ്ബാക്ക് റേറ്റിംഗ് അടയാളപ്പെടുത്താൻ നല്‍കിയ മൈ കോള്‍ ആപ്പിലൂടെയാണ് ഈ കണക്കുകൾ വ്യക്തമായത്.

4.9 ശരാശരി വോയ്‌സ് ക്വാളിറ്റി റേറ്റിംഗാണ് വോഡഫോണ്‍ നേടിയത്. ഈ റേറ്റിംഗ് ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കോള്‍ നിലവാരമാണ്. ഓപ്പറേറ്റര്‍ക്ക് ഈ മാസം 97.59 ശതമാനം തൃപ്തികരമായ റേറ്റിംഗ് ലഭിച്ചതായും പറയപ്പെടുന്നു. അടുത്തിടെ വോഡഫോണ്‍, ഐഡിയ -വി എന്ന ഒറ്റ കമ്പനിയായി ലയിപ്പിച്ചിട്ടും ട്രായ് അതിന്റെ മൈസ്പീഡ് പോര്‍ട്ടലിലും മൈ കോള്‍സ് പോര്‍ട്ടലിലും രണ്ട് വ്യത്യസ്ത ടെലികോം കമ്പനികളായി വോഡഫോണിനെയും ഐഡിയയെയും കണക്കാക്കിയിരുന്നു. വോഡഫോണിന് 87.68 ശതമാനം റേറ്റിംഗാണ് ലഭിച്ചത്. ശരാശരി 4.4 ഇന്‍ഡോര്‍ കോള്‍ ക്വാളിറ്റി റേറ്റിംഗും 3.6 ശരാശരി ഔട്ട്‌ഡോര്‍ കോള്‍ നിലവാര റേറ്റിംഗും ലഭിച്ചു.

ബിഎസ്എന്‍എല്ലിന് നവംബറില്‍ ലഭിച്ചത് 4.1 റേറ്റിംഗ് ആയിരുന്നെങ്കിൽ ഡിസംബറില്‍ ശരാശരി 3.9 വോയ്‌സ് ക്വാളിറ്റി റേറ്റിംഗ് മാത്രമാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണം ഉള്ള റിലയന്‍സ് ജിയോയ്ക്ക് ഡിസംബറില്‍ ശരാശരി 3.9 റേറ്റിംഗ് ലഭിച്ചു. നവംബറിലെ ഇത് 3.8 ആയിരുന്നു. റിലയന്‍സ് ജിയോ ഡിസംബറില്‍ 77.81 ശതമാനം തൃപ്തികരമായ റേറ്റിംഗ് രേഖപ്പെടുത്തി. ഓപ്പറേറ്റര്‍ ശരാശരി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കോള്‍ ഗുണനിലവാര റേറ്റിംഗില്‍ അവര്‍ക്ക് 3.9-ല്‍ എത്താനെ കഴിഞ്ഞുള്ളു. എയര്‍ടെല്‍ നവംബറില്‍ ലഭിച്ച 3.8 ശരാശരി വോയ്‌സ് ക്വാളിറ്റി റേറ്റിംഗില്‍ നിന്നും ഡിസംബറില്‍ 3.1 ശരാശരി വോയ്‌സ് ക്വാളിറ്റി റേറ്റിംഗിലേക്ക് ഇടിവ് രേഖപ്പെടുത്തി. ശരാശരി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കോള്‍ ക്വാളിറ്റി റേറ്റിംഗ് ഡിസംബറില്‍ 3.1 ലഭിച്ചു, തൃപ്തികരമായ റേറ്റിംഗ് 59.46 ശതമാനം മാത്രം. നവംബറില്‍ ഇത് 75.21 ശതമാനം തൃപ്തികരമായ റേറ്റിംഗ് നേടിയിരുന്നതാണ്.

Top