ന്യൂഡല്‍ഹി: വോഡാഫോണ്‍- ഐഡിയ ലയനത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വോഡാഫോണ്‍ സ്‌പെക്ട്രത്തിനായി 3,926 കോടി രൂപ നല്‍കാന്‍ ഐഡിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 3342 കോടി രൂപ ബാങ്ക് ഗാരന്റിയും നല്‍കണം. ഇരു കമ്പനികളും ലയിക്കുന്നതോടെ 1.5 ലക്ഷം കോടി രൂപയൂടെ സംരംഭമാണ് നടക്കുന്നത്. ലയനത്തിന് ശേഷം പുതിയ കമ്പനിക്ക് വോഡഫോണ്‍- ഐഡിയ ലിമിറ്റഡ് എന്ന പേര് നല്‍കുമെന്നാണ് സൂചന. വോഡഫോണ്‍ സി ഇ ഒ ബലേഷ് ശര്‍മ്മയായിരിക്കും പുതിയ കമ്പനിയുടെയും സിഇഒ എന്ന് പ്രഖ്യാപിച്ചിരുന്നു.
വരിക്കാര്‍ 43 കോടിയിലെത്തുമെന്നാണ് കണക്ക്. വോഡഫോണിന് 45. 1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. റിലയന്‍സ് ജിയോയുടെ വരവ് രാജ്യത്ത് വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു.