ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും തമ്മില്‍ ലയിക്കുന്നു.
ലയനത്തിനുള്ള കോംപറ്റീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇനി വേണ്ടത് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ അനുമതിയാണ് അതിനായി വോഡഫോണും ഐഡിയയും അപേക്ഷ സമര്‍പ്പിക്കും.
ലയനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. ലയനത്തിനുശേഷം ആവശ്യമില്ലാത്ത സര്‍ക്കിളുകളിലെ സ്‌പെക്ട്രം സര്‍ക്കാരിനു തിരികെ നല്കുമെന്ന് കമ്പനികള്‍ അറിയിച്ചു.
2018 നുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കമ്പനികള്‍ അറിയിച്ചു.