ജിയോയെ വെല്ലാന്‍ വോഡഫോണ്‍ ; 70 ജി ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും

vodafone

റിലയന്‍സ് ജിയോ വിപണിയില്‍ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുകയാണ് രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍.

എയര്‍ടെലിന് പിന്നാലെ വോഡാഫോണും പുതിയ പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ്. 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

244 രൂപയുടേതാണ് പുതിയ ഡാറ്റാ പ്ലാന്‍. വോഡാഫോണിന്റെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

ഒരു ദിവസം 1 ജിബി ഡാറ്റ വീതം 70 ദിവസത്തേക്ക് ഉപയോഗിക്കാം. ഇതോടൊപ്പം പരിധിയില്ലാതെ ഫോണ്‍ വിളിക്കുകയും ചെയ്യാം.

അതേസമയം പുതിയ ഉപഭോക്താക്കള്‍ ഇതേ ഓഫര്‍ രണ്ടാമതും ചെയ്യുമ്പോള്‍ ഓഫര്‍ കാലാവധി 35 ദിവസമായി ചുരുങ്ങും. എന്നാല്‍ അണ്‍ലിമിറ്റഡ് കോള്‍ നിലനില്‍ക്കും.

ജിയോ നല്‍കുന്ന വമ്പന്‍ ഡാറ്റാ ഓഫറുകള്‍ കനത്ത തിരിച്ചടിയാണ് വോഡാഫോണ്‍ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ക്ക് ഉണ്ടാക്കിയത്.

റിലയന്‍സിന്റെ കഴിഞ്ഞ വാര്‍ഷിക പൊതു സമ്മേളനത്തില്‍ കമ്പനിയ്ക്കുണ്ടായ കോടികളുടെ ലാഭക്കണക്കുകളാണ് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി നിരത്തിയതെങ്കില്‍, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 8.3 ശതമാനം നഷ്ടമുണ്ടായെന്നാണ് വോഡാഫോണ്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Top