ഒമാനില്‍ മൂന്നാമത് മൊബൈല്‍ കമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍ കമ്പനിയായി വോഡഫോണ്‍

മസ്‌ക്കറ്റ്: ഒമാനിലെ മൂന്നാമത് മൊബൈല്‍ കമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍ കമ്പനിയായി വോഡഫോണ്‍. വോഡഫോണുമായി കരാര്‍ ഒപ്പുവച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സേവനം ഉടന്‍ ആരംഭിക്കുമെന്നും ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പറഞ്ഞു.

മൊബൈല്‍ സേവനദാതാവായി മൂന്നാമത് സ്വദേശി കമ്പനിയാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കമ്പനിയുടെ കീഴിലായിരിക്കും വോഡഫോണ്‍ പ്രവര്‍ത്തിക്കുക. 2020തോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഒമാനില്‍ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കിവരുന്നത് അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ഒമാന്‍ ടെലും സ്വകാര്യ കമ്പനിയായ ഒറീഡോയും ചേര്‍ന്നാണ്.

Top