ഫോണില്‍ വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും ഇനി നിങ്ങള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട…
ഫോണില്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി ഗൂഗിള്‍ നിങ്ങള്‍ക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ഇപ്പോള്‍ ഈ സംവിധാനം ലഭിക്കൂ. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഈ സേവനം ഉപയോഗിക്കാന്‍ ആവശ്യമാണ്. ഇതിന്റെ ഓഫ്ലൈന്‍ പതിപ്പ് ഇപ്പോള്‍ ലഭ്യമല്ല.
ഈ സേവനം നിങ്ങളുടെ ഫോണില്‍ ലഭ്യമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം ജിബോര്‍ഡ് അഥവാ ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോണ്‍ സെറ്റിങ്സിലെ Languages & input സെക്ഷനില്‍ പോയി ഗൂഗിളിന്റെ വോയിസ് ടൈപ്പിങ്ങ് പ്രാവര്‍ത്തികമാക്കി അതിന്റെ പ്രാഥമിക ഭാഷ മലയാളം ആയി സജ്ജീകരിക്കുക. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓണ്‍ ആയിരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക. തുടര്‍ന്ന് നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് പോയി ടച്ച് ചെയ്യുക. ഗൂഗിള്‍ വോയിസ് ടൈപ്പിങ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ മൈക്ക് ഐക്കണില്‍ അമര്‍ത്തി നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടത് പറയുക.
നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് നിങ്ങള്‍ മലയാളത്തില്‍ പറഞ്ഞത് തനിയെ ടൈപ്പ് ചെയ്തു വരുന്നതായിട്ട് കാണാം. നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ച് ടൈപ്പ് ആയി വരുന്നതിന്റെ സ്പീഡില്‍ മാറ്റം ഉണ്ടാകും. നിങ്ങള്‍ പറയുന്നത് ഗൂഗിളിന്റെ സെര്‍വറിലേക്ക് അയച്ച്, അവിടെ നിന്നാണ് നിങ്ങള്‍ പറഞ്ഞതിന്റെ സമാനമായ മലയാളം വാക്കുകള്‍ സ്‌ക്രീനില്‍ തെളിയുക. ഗൂഗിളിന്റെ വോയ്സ് സെര്‍ച്ച് ആപ്പിലും ഈ സേവനം ലഭ്യമാണ്.