കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഫോക്‌സ് വാഗണ്‍. ഉത്പാദന – വിതരണ ചിലവുകള്‍ വര്‍ധിച്ചത് മൂലമാണ് വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം. 2019 ജനുവരി ഒന്നുമുതല്‍ വിലവര്‍ദ്ധനവ് നടപ്പിലാക്കും. വിവിധ മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അധിക ചിലവുകള്‍ ഉണ്ടാവുന്നതിനാല്‍ ഇനിയും ചെറിയൊരു ശതമാനമെങ്കിലും വിലവര്‍ദ്ധനവ് നടപ്പിലാക്കാതെ തരമില്ലെന്നും ഫോക്‌സ് വാഗണ്‍ കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് വ്യക്തമാക്കി. നിലവില്‍ ഫോക്‌സ് വാഗണ് അഞ്ചു മോഡല്‍ കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്. നേരത്തെ മാരുതി, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു എന്നീ നിര്‍മ്മാതാക്കളും 2019 ജനുവരി മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.