അഗ്നിപര്‍വത സ്‌ഫോടനം; പപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് 1500 പേരെ മാറ്റിപാര്‍പ്പിച്ചു

pappuva

ഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പപ്പുവ ന്യൂ ഗിനിയയിലെ വടക്കന്‍ തീരത്ത് നിന്നും 1500 പേരെ മാറ്റി പാര്‍പ്പിച്ചു. വടക്കന്‍ പപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ കടോവറിലാണ് സംഭവം.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് അഗ്നി പര്‍വ്വതത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് കടോവറിനടുത്തുള്ള ബ്ലപ്-ബ്ലപ് ദ്വീപില്‍ നിന്നും 590 പേരെ നേരത്തെ തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു. കുറേ നാളുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി പര്‍വ്വതം കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് പൊട്ടിത്തെറിച്ചത്.

അഗ്നി പര്‍വ്വതത്തില്‍ നിന്ന് ചുട്ടു പഴുത്ത ലാവകളും പാറകളും, വാതകങ്ങളായ സള്‍ഫര്‍ഡൈ ഓക്‌സൈഡും പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ ദുരന്തം നേരിടുന്നത് ബ്ലപി ബിലപ് ദ്വീപിലെ ആളുകളെയായിരുന്നു.

പി.എന്‍.ജി.യിലെ റെഡ്‌ക്രോസ് സംഘടന 87,000 കിന(1670986.99 ഇന്ത്യന്‍ രൂപ) ദുരിത നിവാരണത്തിനായി സംഭാവന ചെയ്തിട്ടുണ്ടെന്ന് റെഡിക്രോസ് ജനറല്‍ സെക്രട്ടറി ഉവേനാമ റോവ അറിയിച്ചു. ദുരന്തത്തില്‍ അകപ്പെട്ടവര്‍ രക്ഷപ്പെട്ടെങ്കിലും അവര്‍ക്കാവശ്യമായ ഭക്ഷണം, താമസം, വെള്ളം, വസ്ത്രം എന്നിവ എത്തിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കടോവറിലെ അഗ്നിപര്‍വ്വതത്തിലെ ലാവയില്‍ നിന്നുയരുന്ന വെളുത്ത പുക സമുദ്ര നിരപ്പില്‍ നിന്ന് 600 മീറ്റര്‍ ദൂരവരെ എത്തിയിട്ടുണ്ടെന്ന് നിരീക്ഷകര്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 25,000 ഡോളര്‍ സംഭാവന നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശ കാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു. ഇതുവരെ, കടോവറില്‍ അഗ്നി പര്‍വത പൊട്ടിത്തെറി നടന്നതായി രേഖകളില്ലെന്ന് വോള്‍ക്കാനോളജിസിറ്റ് ക്രിസ് ഫിര്‍ത്ത് അറിയിച്ചു.

Top