ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതോടെ പ്രദേശത്തു നിന്നും നിരവധി പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അഗ്‌നിപര്‍വ്വതം പ്രദേശിക സമയം ബുധനാഴ്ച രാത്രി 9.20നാണ് പൊട്ടിത്തെറിച്ചത്. ചാരവും പാറക്കല്ലുകളും കിലോമീറ്ററുകള്‍ ദൂരേക്കു തെറിച്ചു പോയിരുന്നു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാറ്റിന്‍ അമേരിക്കയിലെ സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നാണ് ഫ്യൂഗോ. കഴിഞ്ഞ ജൂണ്‍ മുന്നിന് ഫ്യൂഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 165 പേര്‍ മരിച്ചിരുന്നു.