ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‍യുവി ടൈഗൂണിനെ കഴിഞ്ഞ ദിവസമാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏറെക്കാലമായി വിപണി പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മോഡല്‍ കൂടിയായിരുന്നു ഇത്. കമ്പനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ഉൽപ്പന്നമാണ് ടൈഗൂൺ. 10.49 ലക്ഷം രൂപ മുതലാണ് പുതിയ ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ദില്ലി (Delhi) എക്‌സ് ഷോറൂം വില. ഇപ്പോഴിതാ ഫോക്സ്വാഗൺ ടൈഗൂണിനായി വിപുലീകരിച്ച വാറന്റിയും സേവന മൂല്യ പാക്കേജുകളും കമ്പനി ആരംഭിച്ചതായി ഫിനാൻഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്സ്വാഗൺ ടൈഗൂൺ ലോയൽറ്റി ഉൽപ്പന്നങ്ങളുടെ വില 11,999 രൂപയിലാണ് ആരംഭിക്കുന്നത്.
പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിയുടെ ലോഞ്ച് ഇവന്റിൽ, കമ്പനി വിപുലീകരിച്ച വാറന്റിയും സേവന മൂല്യ പാക്കേജുകളും ഉൾപ്പെടുന്ന ടൈഗൺ ലോയൽറ്റി ഉൽപ്പന്നങ്ങളും പുറത്തിറക്കി. എല്ലാ ഫോക്‌സ്‌വാഗണ്‍ മോഡലുകളെയും പോലെ ടൈഗൂണും കമ്പനിയുടെ 4 EVER കെയര്‍ പാക്കേജുമായിട്ടാകും എത്തുക. അതില്‍ സ്റ്റാന്‍ഡേര്‍ഡായി 4-വര്‍ഷം / 100,000 കിലോമീറ്റര്‍ വാറന്റി ഉള്‍പ്പെടുന്നു, ഇത് 11,999 രൂപയ്ക്ക് 7 വര്‍ഷം വരെ നീട്ടാം.
4 വര്‍ഷം കെയര്‍ പാക്കേജില്‍ 4 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും (RSA) 10 വര്‍ഷം വരെ നീട്ടാവുന്നതും 3-സൗജന്യ സേവനങ്ങളും ഉള്‍പ്പെടുന്നു. ഇതെല്ലാം ഉപയോഗിച്ച്, ടൈഗൂണിന്റെ ഉടമസ്ഥാവകാശം 1.0 ലിറ്റര്‍ മോഡലുകള്‍ക്ക് കിലോമീറ്ററിന് 37 പൈസയും 1.5 ലിറ്റര്‍ മോഡലുകള്‍ക്ക് ഒരു കിലോമീറ്ററിന് 40 പൈസയും കുറവായിരിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നു.