ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ 908,200 വാഹനങ്ങള്‍ വില്‍പ്പന നടത്തിയതായി ഫോക്‌സ്‌വാഗണ്‍

volkswagen

ന്യൂഡല്‍ഹി : ജൂലൈ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 908,200 വാഹനങ്ങള്‍ വില്‍പ്പന നടത്തിയതായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.6 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.

ഗ്രൂപ്പിന്റെ മൊത്തം വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

യൂറോപ്പില്‍ കമ്പനി വിറ്റിരിക്കുന്നത് 408,300 വാഹനങ്ങളാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24.2 ശതമാനം വളര്‍ച്ചയാണ് യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നേടിയെടുത്തത്.

നോര്‍ത്ത് അമേരിക്കന്‍ റീജിയണില്‍ 2018ന്റെ ആദ്യ പകുതിയില്‍ തന്നെ 546,400 വാഹനങ്ങളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.

Top