അമിയോ ജിടി ലൈന്‍ ഇന്ത്യന്‍ വിപണിയിലെത്തി; വില 9.99 ലക്ഷം

ഫോക്സ്വാഗണിന്റെ പുതിയ അമിയോ ജിടി ലൈന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ സണ്‍സെറ്റ് റെഡ് നിറത്തിലാണ് അമിയോ ജിടി ലൈന്‍.

ജിടി ലൈന്‍ ബാഡ്ജ്, ബ്ലാക്ക് നിറത്തിലുള്ള മിറര്‍, ബ്ലാക്ക് റൂഫ്-സ്പോയിലര്‍ എന്നിവ ജിടി ലൈന്‍ പതിപ്പിനെ വ്യത്യസ്തമാക്കും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 1500-3000 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 7 സ്പീഡ് ഡിഎസ്ജി ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണിന്റെ പോളോ, വെന്റോ എന്നിവയുടെ ജിടി ലൈന്‍ വകഭേദങ്ങളുടെ സമാനമായ ഡിസൈനിലാണ് അമിയോ ജിടിയും എത്തിയിരിക്കുന്നത്. അമിയോ ഡീസല്‍ ഹൈലൈന്‍ പ്ലസ് ഓട്ടോമാറ്റിക്കിലാണ് ജിടി ലൈന്‍ ലഭ്യമാവുക.

Top