ഫോക്‌സ്‌വാഗണിന്റെ മിഡ്‌സൈസ് എസ്‌യുവി ടൈഗൂണിനെ വിപണിയില്‍ അവതരിപ്പിച്ചു

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ  മിഡ്-സൈസ് എസ്‍യുവി ടൈഗൂണിനെ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്സ്‌വാഗൺ ടൈഗൂൺ എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫർട്ട്ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് ടൈഗൂൺ എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീ-ബുക്കിംഗ് ആരംഭിച്ച് ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 10,000 ബുക്കിംഗുകൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  ഉത്പാദനം പൂർണ തോതിൽ എത്തിയാൽ ഇന്ത്യയിൽ എല്ലാ മാസവും ഏകദേശം 5,000 മുതൽ 6,000 യൂണിറ്റ് ടൈഗൂൺ എസ്‌യുവി വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുവെന്നും സെൽമർ പറഞ്ഞു. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അംഗീകൃത ഡീലർഷിപ്പിലൂടെയോ ടൈഗൂണ്‍ ബുക്ക് ചെയ്യാം.

Top