ജര്‍മന്‍ പ്രീമിയം വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗന്റെ SUVW മോഡലുകളായ ടിഗ്വാന്‍ ഓള്‍സ്‌പേസ്, ടി – റോക്ക് എന്നിവയുടെ ലോഞ്ച് ഇവിഎം ഫോക്സ് വാഗണ്‍ കൊച്ചി ഷോറൂമില്‍ ഷമീര്‍ മുഹമ്മദ് (സിഇഒ, ഇവിഎം ഗ്രൂപ്പ് ), ഹാനി മുഷ്തഫ, ഓട്ടോ വ്‌ലോഗ്ഗെര്‍ (ഫ്‌ലൈ വീല്‍), ഹരീഷ് ബാബു (എജിഎം – സെയില്‍സ്, ഫോക്സ് വാഗണ്‍ പാസെഞ്ചര്‍ കാര്‍സ് ) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
7 സീറ്റര്‍ SUV ആയ ടിഗ്വാന്‍ ഓള്‍സ്‌പേസിനു 33.44 ലക്ഷം രൂപയാണു എക്‌സ്‌ഷോറൂം വില. 2 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന് 190 ബിഎച്ച്പി വരെ കരുത്തും 320 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. 7- സ്പീഡ് ഡ്യൂവല്‍ ഷിഫ്റ്റ് ഗിയര്‍ ബോക്‌സ് നല്‍കുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും ലാഗില്ലാത്ത റെസ്‌പോന്‍സും ഹൈവേയിലും സിറ്റിയിലും ഒരുപോലെ നല്ലൊരു ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.
വിയന്ന ലെതര്‍ അപ്‌ഹോള്‍സ്റ്റോറിയില്‍ ചെയ്തിട്ടുള്ള സീറ്റുകളുടെ പിന്‍നിര 50:50 റേഷ്യോയിലും മധ്യനിര 40:20:40 റേഷ്യോയിലും ക്രമീകരിക്കാവുന്നതാണ്. 4 മോഷന്‍ ടെക്‌നോളജി, ഓട്ടോ അഡ്ജസ്റ്റബള്‍ എല്‍ഇഡി ഹെഡ്‌ലാംപ്‌സ്, ഓട്ടോ റിവേഴ്സ് പാര്‍ക്കിംഗ്, ഈസി ബൂട്ട് ഓപ്പണിങ്, ഡൈനാമിക് കോര്‍ണേറിങ് ലാംപ്‌സ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം പാനരോമിക് സണ്‍റൂഫ് എന്നിവ ഈ വാഹനത്തിന്റെ മറ്റു സവിഷേതകളാണ്
ഫോക്സ് വാഗണ്‍ എസ്യുവി ശ്രേണിയിലെ വ്യത്യാസമായ രൂപകല്‍പന മികവു കൊണ്ട് ജനശ്രദ്ധയാര്‍ജ്ജിച്ച മറ്റൊരു എസ്യുവിയാണ് ടി-റോക്ക്. 5 സീറ്റര്‍ SUV ആയ ടി-റോക്കിനു 20.22 ലക്ഷം രൂപയാണു എക്‌സ് ഷോറൂം വില. ടി-റോക്കിന്റെ 1.5 ലിറ്റര്‍ ടിഎസ്‌ഐ ഇവോ എസിടി എന്‍ജിന് 150 ബിച്പി വരെ കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും.
ഇതിന്‌ടെ 7 സ്പീഡ് ഡ്യൂവല്‍ ഷിഫ്റ്റ് ഗിയര്‍ ബോക്‌സ് യാത്രയെ മറ്റൊരു നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. എല്‍ഇഡി ഹെഡ്‌ലാംപ്‌സ് വിത്ത് ഡിആര്‍ല്‍, പവര്‍ അഡ്ജസ്റ്റബ്ള്‍ ഹീറ്റഡ് എക്സ്റ്റിറിയര്‍ മിറേര്‍സ്,ഹൈ ഗ്രൗണ്ട് ക്ലിയറെന്‍സ്, വിയന്ന ലെതെര്‍ അപ്‌ഹോള്‍സ്റ്ററി സീറ്റ്സ്, പാനറോമിക് സണ്‍റൂഫസ്, ഡിജിറ്റല്‍ കോക്ക്പിറ്റ് ആക്റ്റീവ് ഇന്‍ഫോ ഡിസ്‌പ്ലേ, ഇലക്ട്രോ മെക്കാനിക്കല്‍ പാര്‍ക്കിംഗ് ബ്രേക്ക്, സ്റ്റാര്‍ട്ട്- സ്റ്റോപ്പ് സിസ്റ്റം വിത്ത് ജനറേറ്റിവ് ബ്രേക്കിങ് എന്നിവ ഈ വാഹനത്തിന്റെ മറ്റു സവിശേഷതകളാണ്.