മിഡ് സൈസ് എസ്യുവി ശ്രേണിയിലേക്ക് വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ടൈഗൂണ്‍ എന്ന വാഹനവുമായാണ് ഫോക്‌സ്‌വാഗണ്‍ ഈ ശ്രേണിയിലെത്തുന്നത്.
ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച എംക്യുബി എഒ ഇന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ക്രോം ആവരണമുള്ള ഫോക്‌സ്‌വാഗണ്‍ സിഗ്‌നേച്ചര്‍ ഗ്രില്ലും ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും വലിയ എയര്‍ഡാമും സ്‌കിഡ് പ്ലേറ്റുമാണ് ടൈഗൂണിന്റെ മുഖസൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നത്.
ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും ബ്ലാക്ക് ഫിനീഷ് ബി പില്ലറും വിന്‍ഡോ ഫ്രെയിമും റൂഫ് റെയിലും വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തെ ഹൈലൈറ്റ്. റൂഫ് ഡ്യുവല്‍ ടോണിലാണ്.
ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്. 148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലും നല്‍കുക. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.