പോളോ, വെന്റോ വാഹനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങളുമായി ഫോക്‌സ് വാഗണ്‍

ഹാച്ച്ബാക്ക് വാഹനമായ പോളോ, സെഡാന്‍ വാഹനമായ വെന്റോ എന്നിവയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍. സെഡാന്‍ മോഡലായ വെന്റോയില്‍ ആറ് വകഭേദങ്ങളാണ് ഉള്ളത്. ഇവയില്‍ മിഡ്-സ്പെക്ക് വകഭേദമായ കംഫര്‍ട്ട്ലൈന്‍ ആണ് പരമാവധി ഓഫറുകള്‍ ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്.

ഫോക്സ്വാഗണ്‍ വെന്റോയുടെ മിഡ്-സ്പെക്ക് കംഫര്‍ട്ട്‌ലൈനിലെ (നോണ്‍-മെറ്റാലിക്) വകഭേദത്തിന് സാധാരണയായി 9.99 ലക്ഷം രൂപയാണ് വില. ഈ മാസത്തേക്ക്, ജര്‍മ്മന്‍ ബ്രാന്‍ഡ് ഇത് നിങ്ങള്‍ക്ക് 8.39 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1.6 ലക്ഷം രൂപയൂടെ ഓഫറാണ് ഈ പതിപ്പില്‍ ലഭിക്കുക. അതുപോലെ തന്നെ വെന്റോയുടെ ഉയര്‍ന്ന വകഭേദമായ ഹൈലൈന്‍ പ്ലസ് മാനുവല്‍ പതിപ്പിന് 12.08 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഏകദേശം 1.09 ലക്ഷം രൂപയുടെ കുറവാണ് ഈ പതിപ്പിലും വരുത്തിയിരിക്കുന്നത്.

പോളോ ശ്രേണിയില്‍ നിന്ന്, ഈ മാസം മൂന്ന് വകഭേദങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പോളോയുടെ പ്രാരാംഭ പതിപ്പായ ട്രെന്‍ഡ്‌ലൈന്‍ (നോണ്‍-മെറ്റാലിക്) ഏറ്റവും വലിയ ആനുകൂല്യം ലഭിക്കുന്നു. 5.88 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില. എന്നാല്‍ ഉപഭേക്താക്കള്‍ ഈ മാസം 29,000 രൂപയൂടെ ആനുകൂല്യമാണ് ഈ പതിപ്പില്‍ ലഭിക്കുന്നത്. ഇതോടെ 5.59 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഈ പതിപ്പ് സ്വന്തമാക്കാം. മിഡ്-സ്പെക്ക് പോളോ കംഫര്‍ട്ട്‌ലൈന്‍ (നോണ്‍-മെറ്റാലിക്) ഇപ്പോള്‍ 6.59 ലക്ഷത്തിന് ലഭ്യമാണ് (6.82 ലക്ഷത്തില്‍ നിന്ന് 23,000 രൂപ കുറഞ്ഞു). ഏറ്റവും ഉയര്‍ന്ന പതിപ്പായ പോളോ ഹൈലൈന്‍ പ്ലസ് 7.89 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. സ്റ്റാന്‍ഡേര്‍ഡ് വിലയായ 8.09 ലക്ഷം രൂപയില്‍ നിന്നും 20,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

Top