പോളോ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിലെത്തി

പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റിനെ പുറത്തിറക്കി. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായിട്ടാണ് പുതിയ പോളോയുടെ വരവ്. ഫോക്‌സ്‌വാഗൺ. 8.51 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ പുത്തൻ വകഭേദത്തെ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ കംഫർട്ട്‌ലൈൻ വേരിയന്റിന് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടി‌എസ്‌ഐ (ടർബോചാർജ്ഡ് സ്ട്രാറ്റഫൈഡ് ഇഞ്ചക്ഷൻ) പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. മോഡലിന്റെ കടന്നുവരവോടെ കൂടുതൽ ഓട്ടോമാറ്റിക് പ്രേമികളെ വാഹനത്തിലേക്ക് ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ജർമൻ ബ്രാൻഡ്.

ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സാന്നിധ്യം ഹൈലൈൻ പ്ലസ്, ജിടി വേരിയന്റുകളിൽ നിന്ന് കംഫർട്ട്‌ലൈനിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്.പുതിയ 2021 ഫോക്‌സ്‌വാഗൺ പോളോ കംഫർട്ട്‌ലൈൻ ഓട്ടോമാറ്റിക് ഉപഭോക്താക്കളുടെ സൗകര്യാർഥം ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ ഡീലർഷിപ്പ് മുഖേനയോ ബുക്ക് ചെയ്യാനാകും.

 

 

Top