രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്.2021 ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് 21.35 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഡെലിവറികള്‍ ഇതിനകം ആരംഭിച്ചു. സമ്പൂര്‍ണ്ണ ബില്‍റ്റ് അപ്പ് റൂട്ട് വഴി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന മോഡലാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്. 2021 പതിപ്പിനുള്ള റിസര്‍വേഷന്‍ 2021 മാര്‍ച്ചിലാണ് ആരംഭിച്ചത്.
2021 ഏപ്രിലില്‍ മൊത്തം 166 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 2,025 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വില്‍പ്പന 24.3 ശതമാനമായി ഇടിഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് അവതരിപ്പിച്ചത്. 19.99 ലക്ഷം രൂപയും, മികച്ച ഡിസൈനും ഫീച്ചറുകളും ചേര്‍ന്നതോടെ അതിന്റെ ഡിമാന്‍ഡ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കുതിച്ചുയര്‍ന്നു. 1,000 യൂണിറ്റുകള്‍ അടങ്ങിയ ആദ്യ ബാച്ച് വേഗത്തില്‍ വിറ്റുപോയി.