ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ടി-റോക്ക് പ്രീമിയം ക്രോസ്ഓവറിനെ അവതരിപ്പിച്ചു. വാഹനത്തെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. വാഹനത്തിന്റെ ഹൃദയം 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്‍ജിന്‍ ആണ്.
ഈ എഞ്ചിന്‍ 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ടി-റോക്ക് ഇന്ത്യയിലെത്തുക എന്നാണ് സൂചന. അലോയ് വീലുകള്‍, എബിഎസ്, ഇഎസ്സി, ആന്റി-സ്‌കിഡ് റെഗുലേഷന്‍ എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നതാണ്.
ആറ് എയര്‍ബാഗുകള്‍, വിയന്ന ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ടിപിഎംഎസ്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, സണ്‍റൂഫ്, ആപ്പ് കണക്റ്റുള്ള 9.2 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍.
വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ വാഹനം ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.