ബര്‍ലിന്‍: 2020 ഓടെ വാഹനിര്‍മ്മാതക്കളായ ഫോഗ്‌സ്വാഗണില്‍ നിന്നും മുപ്പതിനായിരം പേരെ പിരിച്ചുവിടുന്നു. എമിഷന്‍ സംവിധാനത്തില്‍ കൃത്രിമം കാട്ടിയതിന് നേരിട്ട ആഘാതത്തില്‍ നിന്നും കരകയറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇതുവഴി 3.7 ദശലക്ഷം യൂറോ ലാഭിക്കാമെന്നതാണ് കണക്കുകൂട്ടല്‍. 11 ദശലക്ഷം വാഹനങ്ങളില്‍ എമിഷന്‍ കണ്‍ട്രോള്‍ സോഫ്‌റ്റ്വെയര്‍ ഘടിപ്പിച്ചതാണ് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചത്.
ജര്‍മ്മനിയിലെ പ്ലാന്റുകളിലെ ജീവനക്കാര്‍ക്കായിരിക്കും നടപടി നേരിടേണ്ടിവരിക. എന്നാല്‍ നിര്‍ബന്ധിത ലേ ഓഫ് ഉണ്ടാവില്ലെന്നും കമ്പനി അറിയിച്ചു.
അമേരിക്ക, ബ്രസീല്‍, എന്നിവിടങ്ങളിലെ പ്ലാന്റുകളിലും ഇതേ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
ആറ് ലക്ഷം ജീവനക്കാരാണ് ഫോക്സ്വാഗണ് ഉള്ളത്.