ന്യൂഡല്‍ഹി: സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കാറുകളുടെ വില്‍പ്പനയില്‍ 12.2 ശതമാനം വര്‍ദ്ധനവ്.
കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയിലെ കണക്കു പ്രകാരം 42,107 കാറുകള്‍ വിപണിയിലിറക്കിയ സ്ഥാനത്തിപ്പോള്‍ 47,247 യൂണിറ്റ് വണ്ടികളാണ് വിറ്റഴിഞ്ഞത് .
ഈ വര്‍ഷത്തെ അഞ്ചുമാസത്തെ കണക്കു പ്രകാരം വടക്കേ അമേരിക്കയില്‍ 10.4 ശതമാനവും യു എസ് വിപണിയില്‍ 12 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2017 ലെ ആഗോളതലത്തിലെ കണക്കു നോക്കിയാല്‍ വോള്‍വോയുടെ മൊത്തം വര്‍ദ്ധനവ് 8.5 ശതമാനമാണ്.