ന്യൂഡല്‍ഹി: സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കാര്‍ ഇന്ത്യയുടെ ആദ്യത്തെ കോമ്പാക്ട് എസ് യു വി XC40 R- ഡിസൈന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 39.90 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില.
സി എം എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിതമായ വോള്‍വോയുടെ ആദ്യ എസ് യു വി വാഹനമാണിത്. ഇത് തങ്ങളുടെ ആദ്യ എസ് യു വി സംരഭമാണ് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ചാള്‍സ് പറഞ്ഞു.
വളരെ ഗംഭീരമായ രൂപകല്‍പ്പനയും ടെക്‌നോളജിയുമാണ് വാഹനത്തിന്റെ നിര്‍മാണത്തിനായി തങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 190 bhp കരുത്തും 400 Nm torque ഉം ആണുള്ളത്.
9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജ്, കീലെസ് എന്‍ട്രി എന്നിവയാണ് XC40 R- ഡിസൈന്റെ പ്രത്യേകതകള്‍.
ക്രിസ്റ്റല്‍ വൈറ്റ്, ഫ്യൂഷന്‍ റെഡ്, ബേര്‍സിറ്റിംഗ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് XC40 R-ഡിസൈന്‍ ഇറങ്ങുക.