ഇന്ത്യയില്‍ കാര്‍ വില അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോ പ്രഖ്യാപിച്ചു. പൂര്‍ണ ഇറക്കുമതി വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതാണ് മോഡലുകളുടെ വില കൂട്ടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി.
മാര്‍ച്ച് മാസം മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. കസ്റ്റംസ് വിഭാഗത്തില്‍ നിന്നും അനുമതി ലഭിക്കാനിരിക്കുന്ന പുതിയ കാറുകള്‍ക്കാണ് പുതുക്കിയ വില ബാധകമാവുക.