പുതുതലമുറ വോള്‍വോ S60 അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

പുതിയ മൂന്നാം തലമുറ വോള്‍വോ S60 സെഡാന്‍ 2021 ആദ്യ പാദത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തും. വോള്‍വോ S60-യുടെ എഞ്ചിന്‍ 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ യൂണിറ്റാണ്. അത് അന്തര്‍ദ്ദേശീയമായി വിവിധ ട്യൂണ്‍ അവസ്ഥയിലാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവുള്ള ടര്‍ബോ പെട്രോള്‍ T4 യൂണിറ്റിന് 190 bhp പവര്‍ വികസിപ്പിക്കാന്‍ ശേഷിയുണ്ട്. അതേസമയം T8 ട്വിന്‍ എഞ്ചിന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ 390 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

എല്ലാ വേരിയന്റുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡാണ്. ഇന്ത്യയില്‍ XC40 എസ്യുവിക്ക് കരുത്ത് പകരുന്ന അതേ എഞ്ചിന്‍ ഉപയോഗിച്ചാണ് വോള്‍വോ ഇന്ത്യയില്‍ ലോവര്‍ പവര്‍ S60 T4 പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ S60 വോള്‍വോയുടെ പുതിയ സ്‌കേലബിള്‍ പ്രൊഡക്റ്റ് ആര്‍ക്കിടെക്ചര്‍ (SPA) പ്ലാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ഈ സ്വീഷിഷ് സെഡാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Top