പുതിയ വോള്‍വോ ട60 സെഡാന്‍ ഡെലിവറി മാര്‍ച്ച് 18-ന് ആരംഭിക്കും

നുവരിയില്‍ 45.90 ലക്ഷം രൂപയുടെ ആമുഖ വിലയില്‍ അവതരിപ്പിച്ച വോള്‍വോ ട60 ആഢംബര സെഡാനായുള്ള ഡെലിവറി മാര്‍ച്ച് 18-ന് ആരംഭിക്കും. മൂന്നാം തലമുറയിലേക്ക് കടന്ന വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് ഇക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയുമായാണ് 2021 വോള്‍വോ ട60 മാറ്റുരയ്ക്കുന്നത്. എന്നാല്‍ എതിരാളികളില്‍ നിന്നും വ്യത്യസ്തമായി സ്‌പോര്‍ട്ടി ഡിസൈനിനു പകരം ട60 ഒരു സമകാലികമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ടി ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, 18 ഇഞ്ച് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, വെര്‍ട്ടിക്കല്‍ സ്പ്ലിറ്റ് എല്‍ഇഡി ടെയിലാമ്പുകള്‍, ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ഒരു പ്രമുഖ ബൂട്ട് ലൈന്‍ എന്നിവയെല്ലാം സ്വീഡിഷ് കാറില്‍ അടങ്ങിയിരിക്കുന്നു.

ക്രിസ്റ്റല്‍ വൈറ്റ് പേള്‍, ഫീനിക്‌സ് ബ്ലാക്ക്, മേപ്പിള്‍ ബ്രൗണ്‍, ഡെനിം ബ്ലൂ, ഫ്യൂഷന്‍ റെഡ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ട60 പ്രീമിയം സെഡാന്‍ ലഭ്യമാണ്. അതേസമയം ഇന്റീരിയറും വ്യത്യസ്ത നിറങ്ങില്‍ തെരഞ്ഞെടുക്കാം. അതില്‍ ചരക്കോല്‍ ബ്ലാക്ക്, മെറൂണ്‍, വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. 4,761 മില്ലീമീറ്റര്‍ നീളവും 2,040 മില്ലീമീറ്റര്‍ വീതിയും 1,431 മില്ലീമീറ്റര്‍ ഉയരവും 2,872 മില്ലിമീറ്റര്‍ വീല്‍ബേസുമാണുള്ളത്.ട60യുടെ ക്യാബിന്‍ എല്ലാ വോള്‍വോ കാറുകള്‍ക്കും സമാനമാണെന്നതും ഹൈലൈറ്റാണ്.

അതില്‍ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം കമ്പനി ഒരുക്കിയിരിക്കുന്നു. അവയോടൊപ്പം പൂര്‍ണ ഡിജിറ്റല്‍ 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹാര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവയും അകത്തളത്തെ പ്രീമിയമാക്കുന്നു

Top