വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ പകരക്കാരെ ചുമതലപ്പെടുത്തി വോട്ട്; ബില്‍ ലോക്‌സഭയില്‍

voteeeeeeeeeee

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ പകരക്കാരെ ചുമതലപ്പെടുത്തി വോട്ടുചെയ്യുന്നതിന് അവസരമൊരുക്കുന്ന നിയമഭേദഗതി ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചു.

1950ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമങ്ങളിലെ രണ്ടു വകുപ്പുകള്‍ ഭേദഗതിചെയ്യുന്നതിനായിരുന്നു നിര്‍ദേശം.

സ്വന്തം മണ്ഡലത്തില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യക്കാര്‍ക്കായിരിക്കും പകരക്കാരെ നിയമിച്ചു വോട്ടു ചെയ്യാനാവുക.

ഓരോ തിരഞ്ഞെടുപ്പിനും ഇങ്ങനെ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്തണം.

ഇതുമായി ബന്ധപ്പെട്ട് 1950ലെ നിയമത്തില്‍ 20ാം വകുപ്പിന്റെ ആറാം ഉപവകുപ്പില്‍ ‘ഭാര്യ’യെന്ന പദത്തിനുപകരം ‘ജീവിതപങ്കാളി’ എന്ന് ഉപയോഗിക്കണമെന്നാണ് ഒരു ഭേദഗതി നിര്‍ദേശം. 1951ലെ നിയമത്തിലെ 60ാം വകുപ്പിലും അതനുസരിച്ച് മാറ്റം വരുത്തും.

തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ നേരിട്ടോ പകരക്കാരനിലൂടെയോ വോട്ട് രേഖപ്പെടുത്താമെന്ന നിര്‍ദേശവും ഈ വകുപ്പില്‍ പുതുതായി ചേര്‍ക്കും.

Top