അമേഠി: അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സ്മൃതി ഇറാനി രംഗത്ത്. വോട്ടര്‍മാരെ ബലപ്രയോഗത്തിലൂടെ വോട്ട് ചെയ്യിക്കുന്നുവെന്നാണ് സ്മൃതി ഇറാനി ആരോപണമുന്നയിച്ചത്.
തന്റെ കൈയ്യില്‍ പിടിച്ച് കൈ ചിഹ്നത്തിന് വോട്ട് ചെയ്യിച്ചെന്നും എതിര്‍പ്പ് കണക്കിലെടുത്തില്ലെന്നും പരാതിപ്പെട്ട വോട്ടറുടെ വീഡിയോയും സ്മൃതി ഇറാനി പുറത്ത് വിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്നതിന്റെ തെളിവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയ്ക്ക് എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
അമേഠിയില്‍ ബൂത്ത് പിടിക്കാന്‍ രാഹുല്‍ ആളെ ഏര്‍പ്പാടാക്കിയെന്നും സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചു.