vote counting

ന്യൂഡൽഹി: അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിധി പുറത്തുവന്നതോടെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബി ജെ പി ആധിപത്യം. ഉത്തർപ്രദേശില്‍ ബിജെപി നാലില്‍ ഒന്ന് ഭൂരിപക്ഷം നേടി.

പഞ്ചാബില്‍ കോണ്‍ഗ്രസ്സ് കേവല ഭൂരിപക്ഷം നേടി. മണിപ്പൂരിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നിരുന്നത്.

മണിപ്പൂരില്‍ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിള തോറ്റു. ഗോവ മുഖ്യമന്ത്രി ലക്ഷമീകാന്ത് പര്‍സേക്കറും, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തും പരാജയപ്പെട്ട പ്രമുഖരില്‍പെടുന്നു.

സീറ്റ് നില ചുവടെ

ഉത്തര്‍പ്രദേശ്

ആകെ സീറ്റ് : 403. നിലവില്‍ ഭരണം : സമാജ്‌വാദി പാര്‍ട്ടി.
ത്രികോണ മല്‍സരം: ബിജെപി x എസ്പി–കോണ്‍ഗ്രസ് സഖ്യം x ബിഎസ്പി
ബിജെപി:312
എസ്പി-കോണ്‍ഗ്രസ് സഖ്യം :47
ബിഎസ്പി:19
മറ്റുള്ളവ:5

പഞ്ചാബ്

ആകെ സീറ്റ് – 117. ഇപ്പോള്‍ ഭരണം – ശിരോമണി അകാലിദള്‍, ബിജെപി സഖ്യം
ത്രികോണ മല്‍സരം: കോണ്‍ഗ്രസ് x ആംആദ്മി പാര്‍ട്ടി x എസ്എഡി – ബിജെപി സഖ്യം
കോണ്‍ഗ്രസ്:77
ആംആദ്മി പാര്‍ട്ടി:20
ബിജെപി:3
മറ്റുള്ളവ:17

ഉത്തരാഖണ്ഡ്

ആകെ സീറ്റ് – 70. ഇപ്പോള്‍ ഭരണം – കോണ്‍ഗ്രസ്
മല്‍സരം: ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍
ബിജെപി:57
കോണ്‍ഗ്രസ്:11
ബിഎസ്പി:0
മറ്റുള്ളവ:2

മണിപ്പുര്‍
ആകെ സീറ്റ് – 60. നിലവില്‍ ഭരണം – കോണ്‍ഗ്രസ്
മല്‍സരം: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍

കോണ്‍ഗ്രസ്:28
ബിജെപി: 21
മറ്റുള്ളവ:11

ഗോവ

ആകെ സീറ്റ് – 40. ഭരണം – ബിജെപി
മല്‍സരം: ബിജെപി x കോണ്‍ഗ്രസ് x എഎപി x എംജിപി സഖ്യം

കോണ്‍ഗ്രസ്:17
ബിജെപി:13
എഎപി:0
മറ്റുള്ളവ:10

Top