ഏപ്രില്‍ 18 ന് നടക്കാനിരുന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റി വച്ചു

അഗര്‍ത്തല: ഏപ്രില്‍ 18 ന് നടക്കാനിരുന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റി വച്ചു. ഈ മാസം 23ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ക്രമസമാധാന നില ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി വോട്ടെടുപ്പ് മാറ്റി വച്ചത്.

ഏപ്രില്‍ 11-നാണ് ത്രിപുരയിലെ ആദ്യഘട്ട ലോക് സഭ തെരഞ്ഞെടുപ്പ് നടന്നത്. വ്യാപക അക്രമണത്തിന്റെ പ്രശ്ചാത്തലത്തില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെ 464 പോളിങ് ബൂത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നിരുന്നു.

Top