കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയായില്ല; സിപിഎമ്മിനെതിരെ കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്.

കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയായില്ലെന്നും പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സിപിഎം മുസ്ലീം വിഭാഗത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിച്ചു.

പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ഇതിനെതിരെയുള്ള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ല, കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. പര്‍ദ്ദ ധരിച്ചെത്തി മുഖം മറച്ച് വോട്ട് ചെയ്യുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം നേതാക്കളായ എം വി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞിരുന്നു.

Top