കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു കച്ചവടം നടന്നുവെന്ന് സംശയിക്കുന്നുണ്ടെന്നും ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു നല്‍കുകയാണ് ചെയ്തതെന്നും വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമാണ് ഇടത് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതെന്നും സിപിഎം ആരോപിക്കുന്നു.
പോളിംഗ് ദിവസം ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു പോലെ നിന്നാണ് ബൂത്തുകളില്‍ പ്രവര്‍ത്തിച്ചത്. പലയിടത്തും ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായിരുന്നു. വോട്ട് കച്ചവടം എത്രത്തോളം നടന്നുവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കോണ്‍ഗ്രസിന് വോട്ട് മറിച്ച് നല്‍കിയ മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് മത്സര രംഗത്തിറക്കിയത്, സിപിഎം വ്യക്തമാക്കുന്നു.