വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: കൂടുതൽ വിവരങ്ങൾ കൈമാറി ചെന്നിത്തല

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 51 മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.

1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ ആകെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അടക്കമാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കൈമാറിയിരിക്കുന്നത്.

Top