കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി ഈ മാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും പരാതികളും ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കും.
2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്.