തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
പുതിയതായി 14.87 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 180 ട്രാന്‍സ്‌ജെന്റേഴ്‌സും പട്ടികയിലുണ്ട്. ആകെ വോട്ടര്‍മാര്‍ 2,62,24,501 പേരാണ്.
മാര്‍ച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.പുതിക്കിയ വോട്ടര്‍പട്ടിക ഓഗസ്റ്റില്‍ പുറത്തിറക്കും.
നാലുലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ രണ്ട് തവണ കൂടി അവസരമുണ്ട്.
941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ്. എന്നാല്‍ കൊവിഡ് പരിഗണിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ടെടുപ്പ് സമയം നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ.