വോട്ടർ പട്ടിക പേരു മാറ്റത്തിൽ കുടുങ്ങി വോട്ടർമാർ

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പേരു മാറ്റിയ ഒട്ടേറെപ്പേർക്കു രണ്ടിടത്തും വോട്ട്. ഇന്നലെ മുതൽ ആരംഭിച്ച ഇ-വോട്ടർ കാർ‌ഡ് ഡൗൺലോഡ് സൗകര്യം ഉപയോഗിക്കാൻ ശ്രമിച്ചവർക്കാണ് ഒന്നിലേറെ ഇടങ്ങളിൽ വോട്ടുണ്ടെന്ന അറിയിപ്പു കിട്ടിയത്. രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ ഇ-വോട്ടർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

തിരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ഇതു വഴിയൊരുക്കാമെന്നും പരാതിയുണ്ട്. കഴിഞ്ഞ മാസം 31 വരെയാണ് അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെറ്റു തിരുത്താനും സ്ഥലംമാറ്റാനും അവസരമുണ്ടായിരുന്നത്. വിലാസം മാറ്റുമ്പോൾ പുതിയ സ്ഥലത്തെ പട്ടികയിൽ പേരു ചേർക്കുന്നതിനൊപ്പം പഴയ സ്ഥലത്തെ പട്ടികയിൽനിന്നു പേര് ഒഴിവാകാത്തതാണു പ്രശ്നമെന്നു ജീവനക്കാർ പറയുന്നു.

Top