പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ കനത്ത സുരക്ഷ. വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘അടുത്തിടെ ഭീകവാദത്തിലുണ്ടായ കുതിപ്പ് മൂലം നിരവധി ജീവനുകള്‍ നഷ്ടമായി. രാജ്യത്തിന്റെ സുരക്ഷാ അന്തരീക്ഷത്തേയും ബാധിച്ചു. സുരക്ഷാഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്,’ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) തലവനായ ബിലാവല്‍ ഭൂട്ടൊയാണ് മറ്റൊരു സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു പാര്‍ട്ടി. മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടേയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവല്‍. സഖ്യസര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി ബിലാവല്‍ പ്രവര്‍ത്തിച്ചിരുന്നു. ജയസാധ്യത വിദൂരമാണെങ്കിലും ഭരണസഖ്യം സൃഷ്ടിക്കുന്നതില്‍ പിപിപി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് നവാസായിരുന്നു (പിഎംഎല്‍-എന്‍) നിയന്ത്രണം ഏറ്റെടുത്തത്. ഷഹബാസും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കൂടാതെ നവാസിന്റെ മകള്‍ മറിയം നവാസ് ഷെരീഫ് മത്സരരംഗത്തുണ്ട്.
പാകിസ്താന്‍ പാര്‍ലമെന്റില്‍ 336 സീറ്റുകളാണുള്ളത്. 266 സ്ഥാനാര്‍ത്ഥികള്‍ നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടും. അവശേഷിക്കുന്ന 70 എണ്ണം സംവരണസീറ്റാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സ്ഥാനാര്‍ത്ഥികള്‍ക്കുമാണ്. പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ എന്‍), പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാര്‍ട്ടികള്‍. ആകെ 44 പാര്‍ട്ടികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടിങ്ങിനായുള്ള സമയം. അഞ്ച് മണിക്ക് മുന്‍പ് പോളിങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടായിരിക്കും. വോട്ടെടുപ്പിന്റെ സമയത്ത് അക്രമ സംഭവങ്ങളുണ്ടായാല്‍ സമയം നീട്ടി നല്‍കുമെന്നും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നേക്കും, ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയായിരിക്കും.