തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിങ് ബൂത്തുകളില്‍ നീണ്ട നിര

കൊച്ചി: തൃക്കാക്കരയിൽ വോട്ടെടുപ്പ് തടങ്ങി. കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടർമാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളിൽ ബൂത്തുകൾക്ക് മുൻപിൽ കാണുന്നത്.

പോളിങ് സ്‌റ്റേഷനിലെ 94ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ട് ചെയ്തു.പൈപ്പ്‌ലൈൻ ജങ്ഷനിലെ ബൂത്തിലാണ് ഉമാ വോട്ട് ചെയ്തത്.

രാവിലെ ആറ് മണിക്ക് മോക്ക് പോളിങ് നടത്തി. മോക്ക് പോളിങ്ങിന് ഇടയിൽ പല ബൂത്തുകളിലും വോട്ടിങ് മെഷീനിൽ തകരാർ കണ്ടെത്തിയിരുന്നു. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ വിധി നിർണയിക്കുക.

വോട്ടർമാരിൽ 95,274 പേർ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാൻസ്‌ജെൻഡർ വോട്ടറായി ഒരാളാണുള്ളത്. തൃക്കാക്കരയിൽ പ്രശ്‌നബാധിത ബൂത്തുകളില്ല. കള്ളവോട്ട് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

Top