തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തി ഫലം അട്ടിമറിച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 505-ാം വകുപ്പനുസരിച്ച് തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അന്വേഷണം നടത്താന്‍
നിര്‍ദേശം നല്‍കി.
മുസ്ഫിര്‍ കാരക്കുന്ന് എന്നയാളാണു ഫെയ്‌സ്ബുക് പോസ്റ്റ് വഴി ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരത്തെ ഐടി കമ്പനിയുടെ സാങ്കേതിക സഹായത്തോടെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയ തെന്നും മുസ്ഫിര്‍ ആരോപിച്ചിരുന്നു.തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ അവ നല്‍കുമെന്നും ഫെയ്‌സ്ബുക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു .
സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നതും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരയുള്ള വകുപ്പാണ് 505. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ ഉന്നയിച്ചയാള്‍ക്കെതിരെ ശിക്ഷാനടപടിയുണ്ടാവും. മൂന്നുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ.