ദില്ലി: വോളണ്ടറി റിട്ടയർമെന്റ് എടുത്ത ജീവനക്കാർക്ക് പണം നൽകാനുള്ള സാമ്പത്തിക ശേഷി മെറ്റൽസ് ആന്റ് മിനറൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഇല്ലെന്ന് കാണിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയതായി റിപ്പോർട്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന് വാണിജ്യ മന്ത്രാലയം കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് ഈ പൊതുമേഖലാ സ്ഥാപനം ഉള്ളത്. ധനകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. 2020 ജൂലൈയിലായിരുന്നു ജീവനക്കാർക്ക് വിആർഎസ് നടപ്പിലാക്കാൻ എംഎംടിസിയുടെ മേധാവികൾ തീരുമാനിച്ചത്.