തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ ആരോഗ്യം ഇപ്പോഴും ഉണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. പാറശാല മുതല്‍ കണ്ണൂര്‍ വരെ പ്രചാരണത്തിന് താനും പോയിരുന്നു. ആരോഗ്യ സ്ഥിതി അപ്പോള്‍ തന്നെ വ്യക്തമാേേണല്ലായെന്നും വിഎസ് പറഞ്ഞു.
വിഎസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാകില്ലെന്നുമുളള സിപിഐഎം നേതാക്കളുടെ വാദത്തിന്റെ മുനയൊടുക്കുന്നതാണ് വിഎസിന്റെ പ്രസ്താവന. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ മാറ്റി നിര്‍ത്താനാകില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു വിഎസിന്റെ പ്രസ്താവന.
വിഎസ് പ്രചാരണത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും യെച്ചൂരി പറഞ്ഞിരുന്നു. കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയെന്നാണ് വിഎസ് യെച്ചൂരിയെ വിശേഷിപ്പിച്ചത്.
ഫിദല്‍ കാസ്‌ട്രോയെ പോലെ കേരളത്തില്‍ വിഎസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധത വിഎസ് അറിയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കടുത്ത യോഗത്തില്‍ ് പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം വിഎസ് അംഗീകരിച്ചു.