തിരുവനന്തപുരം: ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകരുതെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയെന്നും വി.എസ് പറഞ്ഞു.
പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയതെന്നും് അച്യുതാനന്ദന്‍ വ്യക്തമാക്കി.