തിരുവനന്തപുരം : ആചാര സംരക്ഷകര്‍ എന്ന വ്യാജേന ശബരിമല കലാപ ഭൂമിയാക്കാന്‍ ബിജെപി-സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്.
ആചാര സംരക്ഷണമല്ല സംഘപരിവാറിന്റെ ലക്ഷ്യമെന്നും വിഎസ് പറഞ്ഞു. സുപ്രീം കോടതി വിധിപോലും നടപ്പിലാക്കാന്‍ അവര്‍ അനുവധിക്കുന്നില്ലെന്നും വിഎസ് ആരോപിച്ചു.
സംഭവത്തില്‍ രമേശ് ചെന്നിത്തലയും, സുകുമാരന്‍ നായരും തുഷാര്‍ വെള്ളാപ്പളളിയും സവര്‍ണ്ണ മാടമ്പിമാരാകാന് മത്സരിക്കുന്നുവെന്നും അച്യുതാനന്ദന് വ്യക്തമാക്കി.