തിരുവനന്തപുരം: ശിക്ഷായിളവ് നല്‍കി കുറ്റവാളികളെ മോചിപ്പിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.
ശിക്ഷാ ഇളവിനുള്ള ജയില്‍ വകുപ്പിന്റെ പട്ടികയില്‍ വിവാദ കേസുകളിലെ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെട്ടിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.