വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്ന് വിഎസ്

കണ്ണൂര്‍: നഴ്‌സുമാരുടെ പണിമുടക്ക് നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ഉറപ്പാക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് അപലപനീയമെന്ന് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്നും വിഎസ് ആരോപിച്ചു.

ഇതിനിടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു.

ഉത്തരവ് മരവിപ്പിക്കാന്‍ കലക്ടര്‍ തയ്യാറായതോടെയാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും കലക്ടര്‍ മീര്‍ മുഹമ്മദലി വിദ്യാര്‍ത്ഥികളെ അറിയിച്ചു.

പൊതുതാത്പര്യം മുന്‍നിറുത്തിയാണ് ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി.

Top