തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് രംഗത്ത്.
സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകും. നടേശനും സംഘവും ശംഖുമുഖത്ത് ജലസമാധിയാകുമെന്നും വിഎസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വേഷം മുണ്ടും ഷര്‍ട്ടും ആര്‍എസ്എസിന്റെ ഷാളുമാണ്. എന്നാല്‍ യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും വെള്ള ബനിയനുമാകുമെന്നും വിഎസ് പറഞ്ഞു.
11000 കോടിയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കൈയ്യിലുണ്ട്. തിരുവനന്തപുരത്തെത്തുമ്പോള്‍ ഈ പണം വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വിഎസ് ആവശ്യപ്പെട്ടു.