തിരുവനന്തപുരം: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.
ആരോപണ വിധേയനായ എം.എല്‍.എ നിയമ സഭക്ക് കളങ്കം വരാത്ത രീതിയില്‍ എത്രയും പെട്ടന്ന് രാജിവെച്ച് ഒഴിയണമെന്നാണ് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.
സ്ത്രീപീഢന കേസിലെ പ്രതിയായി എം.എല്‍.എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭക്ക് കളങ്കമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്.
നിയമപരമായി രക്ഷനേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വി.എസ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്.
ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് ഇരുവരും തമ്മില്‍ കഴിഞ്ഞ മാസം തൊള്ളായിരത്തോളം തവണ വിളിച്ചുവെന്നും കണ്ടെത്തിയിരുന്നു. വിന്‍സെന്റിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.