കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വി.എസിന്റെ മറുപടി.
വി.എസിന്റേയും പിണറായിയുടേയും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയില്‍ എത്തിയത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ചചെയ്യും. തുടര്‍ന്ന് സംസ്ഥാന സമിതിയും യോഗം ചേരുന്നുണ്ട്.
കേരളത്തിലെ ഇപ്പോഴത്തെ അനുകൂല സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒന്നിച്ച് മത്സരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിന് അണിനിരത്തണമെന്നാണ് പി.ബിയിലെ ഭൂരിപക്ഷം അംഗങ്ങളും ആഗ്രഹിക്കുന്നത്. പ്രായാധിക്യം കണക്കിലെടുത്ത് വി.എസിനെ മാറ്റി നിറുത്തണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല.