തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് രാത്രി 10.30യോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ അവസാനവാരം സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അച്യുതാനന്ദന്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ 4 ദിവസത്തോളം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കടുത്ത പനി മൂലം രണ്ടാഴ്ചയായി പൊതുപരിപാടികളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലെ മണ്ഡലത്തിലെ പരിപാടിയും റദ്ദാക്കിയിരുന്നു.
രാത്രി വീണ്ടും രക്തസമ്മര്‍ദ്ദത്തില്‍ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും ബി.പി കൂടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.