vs achuthanandan-KB Ganeshkumar

പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ കെ.ബി.ഗണേശ്കുമാറിനെതിരേ സിപിഎം നല്‍കിയ പരാതി പിന്‍വലിച്ചു. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അച്യുതാനന്ദനെ അധിക്ഷേപിച്ച് ഗണേഷ് സംസാരിച്ചത്.

ഡിവൈഎഫ്‌ഐ നേതാവ് സജീഷാണ് ഗണേഷിനെതിരെ പുനലൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. 2011 നവംബര്‍ 27ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനംമന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വച്ചാണ് അച്യുതാനന്ദനെതിരെ ഗണേഷ്‌കുമാര്‍ മോശം പരാമര്‍ശം നടത്തിയത്. അന്ന് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് സംഭവത്തില്‍ ഗണേഷ് മാപ്പ് പറഞ്ഞിരുന്നു.

Top