ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഎസ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ പൊലീസിനെതിരെ വിഎസ് അച്ചുതാനന്ദന്‍ രംഗത്ത്. എത്രയും പെട്ടെന്ന് തന്നെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ പൊലീസ് കാലതാമസം വരുത്തരുതെന്നും വിഎസ് പറഞ്ഞു.

നീതിക്ക് വേണ്ടി കന്യാസ്ത്രീകള്‍ പരസ്യമായി പ്രക്ഷോപത്തിനിറങ്ങേണ്ടി വന്നത് ഗൗരവതരമാണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള കാര്യങ്ങള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Top